സെന്‍കുമാറിന്റെ നിയമനം; പുനപരിശോധനാ സാധ്യത തേടി സര്‍ക്കാര്‍

senkumar

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തേക്കുള്ള ടി.പി.സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ പുനപരിശോധനാ സാധ്യത തേടി സര്‍ക്കാര്‍.

സെന്‍കുമാറിന്റെ പുനര്‍ നിയമന വിഷയത്തില്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടി.

സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത് ഹരീഷ് സാല്‍വെ ആയിരുന്നു.

ഡി ജി പി ശങ്കര്‍റെഡ്ഡി, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ എന്നിവരുടെ നിയമനത്തെയും വിധി ബാധിക്കുമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കണം എന്ന് സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ച് കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

ഈ ഉത്തരവിന്റെ കോപ്പി വെള്ളിയാഴ്ച സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയോട് നിയമോപദേശം തേടിയത്.

ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

Top