ന്യൂഡല്‍ഹി: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി പിന്‍വലിക്കും.
സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിധി നടപ്പാക്കിയെന്ന് കാണിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കും. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടും.
ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ ഇന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.