ന്യൂഡല്‍ഹി: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍, പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചത് നളിനി നെറ്റോയാണെന്നും സ്ഥാനം തിരിച്ച് നല്‍കാതിരിക്കാന്‍ അവര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ടി പി സെന്‍കുമാറിന് അനുകൂലമായി സുപ്രീകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയിരുന്നു.