ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതി തടയുന്നതിന് മുന്‍ഗണന; നയം വ്യക്തമാക്കി ബെഹ്‌റ

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനാണെന്നും ഇത് ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ.

വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതി തടയുന്നതിന് മുന്‍ഗണന നല്‍കുമെന്നും ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ബെഹ്‌റ പറഞ്ഞു.

വിജിലന്‍സിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗം തുടങ്ങും. പരിശീലനം മെച്ചപ്പെടുത്തും. സ്ഥലം മാറ്റാന്‍ സര്‍ക്കാരിനുള്ള അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും ബെഹ്‌റ അറിയിച്ചു.

Top