മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന്റെ വിലയിരുത്തലാകണം മലപ്പുറം ഉപതിരഞ്ഞെടുപ്പെന്ന് വിഎസ് അച്യുതാന്ദന്‍.
ഉള്ളിയാണെന്ന വ്യാജേന ബീഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേത്. മോദി തുടരുന്ന മുതലാളിത്ത പ്രീണന നയം ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
കേന്ദത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി ഫാസിസ്റ്റ് നയമാണ് തുടരുന്നതെന്നും വിഎസ് പറഞ്ഞു.
മലപ്പുറത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
കുഞ്ഞാലിക്കുട്ടിയെന്ന പുലിയെ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണ്. മോദിയെ പാഠം പഠിപ്പിക്കാന്‍ ഡല്‍ഹിക്ക് പോകാനാണ് പുലിക്ക് താല്‍പര്യമെന്നും ഇത് അതിമോഹമാണെന്നും വിഎസ് പരിഹസിച്ചു.
ഐസ്‌ക്രീം കേസ് വിചാരണ ഇപ്പോഴും തുടരുകയാണ്. യു ഡിഎഫ് മന്ത്രിമാര്‍ അഴിമതിക്കേസുകളില്‍പെട്ട് ഇപ്പോള്‍ അലയുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.