വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു.
ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റോടെ വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഓസീസിനെതിരെ കരിയറിലെ 101 ടെസ്റ്റാണ് മക്കല്ലം കളിക്കുന്നത്.
കിവീസിന്റെ കളിക്കാരനായും പിന്നീട് നായകനായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തുഷ്ടനാണ്. എന്നാല്‍ എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട.് തനിക്കുതന്ന മികച്ച അനുഭവങ്ങള്‍ക്കു നന്ദിയുള്ളവനാണെന്നും ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന പത്രസമ്മേളനത്തില്‍ മക്കല്ലം പറഞ്ഞു.
കിവീസിന്റെ ഏക്കാലത്തെയും മികച്ച ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ രണ്ടാമനായ മക്കല്ലം കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഇതുവരെ 99 ടെസ്റ്റുകള്‍ കളിച്ച മക്കല്ലം 11 സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയുടെയും അകമ്പടിയില്‍ 6,273 റണ്‍സ് നേടി. 254 ഏകദിനത്തില്‍ കളിച്ച മക്കല്ലം 30.30 ശരാശരിയില്‍ 5,909 റണ്‍സ് സമ്പാദിച്ചു. 71 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 2,140 റണ്‍സും നേടി. 2002ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം.
മക്കല്ലത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തോടെ മാര്‍ച്ചില്‍ ആംരഭിക്കുന്ന ലോക ട്വന്റി-20 ക്രിക്കറ്റില്‍ കിവീസിനെ കെയ്ന്‍ വില്യംസണ് നയിക്കുമെന്നാണ് സൂചനകള്‍.