കണ്ണൂര്‍: തനിക്ക് എബിവിപി പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതി. കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് പ്രിന്‍സിപ്പാള്‍ ഫല്ഗുണന് ഭീഷണി സന്ദേശമെത്തിയത്.
മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കെ.ഫല്ഗുനന് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പോലീസിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയത്. ഇതിനു പിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ ധര്‍മടത്തെ പ്രിന്‍സിപ്പാളിന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.