ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ച് ബ്രെന്റ്‌ഫോര്‍ഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രെന്റ്‌ഫോര്‍ഡിന്റെ വിജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് മുന്നിലെത്തി. ഡി ബോക്‌സിന് തൊട്ടടുത്തായി ബ്രസീലിയന്‍ താരം ഡാനിലോയുടെ തകര്‍പ്പന്‍ വോളിയിലൂടെ ആദ്യ ഗോള്‍ പിറന്നു.
58-ാം മിനിറ്റില്‍ ബെന്‍ മീയിലൂടെ ബ്രെന്റ്‌ഫോര്‍ഡ് മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ 65-ാം മിനിറ്റില്‍ ക്രിസ് വുഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒപ്പമെത്തിച്ചു. എങ്കിലും 68-ാം മിനിറ്റില്‍ നീല്‍ മൗപെ വീണ്ടും ബ്രെന്റ്‌ഫോര്‍ഡിനെ മുന്നിലെത്തിച്ചു. നിശ്ചിത സമയത്തും 10 മിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമിലും ഗോള്‍ നിലയ്ക്ക് മാറ്റമുണ്ടായില്ല. ഇതോടെ 3-2ന് മത്സരം ബ്രെന്റ്‌ഫോര്‍ഡ് വിജയിച്ചു.
അധികം വൈകാതെ ബ്രെന്റ്‌ഫോര്‍ഡ് മത്സരത്തിലേക്ക് മടങ്ങിയെത്തി. 19-ാം മിനിറ്റില്‍ ഇവാന്‍ ടോണി ബ്രെന്റ്ഫോര്‍ഡിന്റെ സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോളുകളുമായി സമനില പാലിച്ചു.