തിരുവനന്തപുരം: 1999ന് ശേഷം കേരളത്തില്‍ ബിയര്‍-മദ്യ ഉല്‍പ്പാദന യൂണിറ്റുകള്‍ അനുവദിക്കാറില്ല, 1999ലെ ഓര്‍ഡര്‍ വഴി നിരോധിച്ചിട്ടുള്ള കാര്യമാണിതെന്ന വാദത്തിന് എതിര്‍ വാദവുമായി സിപിഎം രംഗത്തു വന്നിരുന്നു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന അനുമതിയ്ക്കും നിയമ സാധുതയുണ്ടെന്നും രഹസ്യമാക്കി വച്ചു എന്ന വാദത്തിന് പിന്നിലെ വിശദീകരണങ്ങളും സിപിഎമ്മിന്റെ എ.എ റഹീം നല്‍കി.
2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ശങ്കര നാരായണന്‍ എക്‌സൈസ് മന്ത്രിയായിരുന്ന കാലത്ത് ബിയര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നു എന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. 1998ല്‍ അനുമതി നല്‍കാന്‍ തീരുമാനിച്ച ഒരെണ്ണത്തിനാണ് 2003ല്‍ ആന്റണി സർക്കാര്‍ പൂര്‍ണ്ണാനുമതി നല്‍കിയത്.
1999 മുതല്‍ നിര്‍ത്തിവച്ചിരുന്ന ഡിസ്റ്ററി ബ്രൂവറി ലൈസന്‍സ് നല്‍കല്‍ ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഈ ചോദ്യമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്ന് വന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
ഈ ചര്‍ച്ചകള്‍ എല്ലാം തുടങ്ങുന്നത് 1998ലാണ്. അന്നത്തെ പത്രപരസ്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് കമ്പനികള്‍ക്ക് ബിയര്‍ നിര്‍മ്മാണ ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി. ഇതിന് തൊട്ടു പിന്നാലെ നിരവധി അപേക്ഷകളാണ് സര്‍ക്കാരിലേയ്ക്ക് എത്തിയത്.
03.03.1999 ല്‍ നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കൊക്കെ നിര്‍മ്മാണത്തിന് ലൈസന്‍സ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ വച്ചു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിവിധ യൂണിറ്റുകളെ റാങ്ക് നല്‍കി പട്ടികപ്പെടുത്താനും സര്‍ക്കാര്‍ സമിതിയെ ചുമതലപ്പെടുത്തി. 24.9.99 ല്‍ ചേര്‍ന്ന മന്ത്രിസഭയില്‍ അജണ്ടയ്ക്ക് പുറത്തുള്ള രണ്ടാമത്തെ ഇനമായി ഈ കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിച്ചു. കമ്മറ്റി ശുപാര്‍ശ ചെയ്തത് പ്രകാരം ഡിസ്റ്റലറികള്‍ (110 എണ്ണം മാത്രം) സ്ഥാപിക്കുന്നതിനുള്ള എല്ലാ അപേക്ഷകളും അന്ന് നിരസിച്ചു. നിലവിലെ ഡിസ്റ്റലിറികളുടെ ശേഷി അവര്‍ ആവശ്യപ്പെട്ട പ്രകാരം വര്‍ദ്ധിപ്പിക്കാം എന്നും തീരുമാനിച്ചു.
29.9.99 ല്‍ വന്ന ഉത്തരവില്‍ ബ്രൂവറി എന്ന വാക്കു പോലും ഇല്ല. ലൈസന്‍സ് നിര്‍ത്തി വച്ചു കൊണ്ടുള്ള കമ്പനികളുടെ ലിസ്റ്റായിരുന്നു ആ ഉത്തരവില്‍ ഉണ്ടായിരുന്നത്. 15.4.2008ലാണ് വിഎസ് സര്‍ക്കാര്‍ ഉത്തരവിട്ടതും 29.9.99 ലെ ഉത്തരവിലാണ് പാലക്കാട് ഒരു യൂണിറ്റിനും അനുമതി നിഷേധിച്ചത്. നിരവധിപ്പേര്‍ അനുമതിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും 99ലെ ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ എന്നു പറഞ്ഞ് നിഷേധിച്ചു. എന്നാല്‍ ഇത് പിശകാണെന്നാണ് സിപിഎം പറയുന്നത്. 18 വര്‍ഷമായി പിന്തുടര്‍ന്ന ഈ പിശക് തിരുത്തുകയാണ് ഇത്തവണ സര്‍ക്കാര്‍ ചെയ്തത് എന്നര്‍ത്ഥം. അതായത്, 99ലെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കമ്പനികള്‍ക്ക് പുറത്തുള്ള എല്ലാവര്‍ക്കും പരിശോധനയുടെ അടിസ്ഥാനത്തില്‍ അനുമതി കൊടുക്കാം.
2003ല്‍ ആന്റണി സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തിട്ടുണ്ട്. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നിലവിലെ ഡിസ്റ്ററികള്‍ക്ക് പുതിയവ വന്നാല്‍ മത്സരം ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഗൂഢാലോചനയാണെന്നും സിപിഎം പറയുന്നു.
നയത്തില്‍ മാറ്റം വന്നാല്‍ ചട്ടങ്ങളിലും മാറ്റം വരുത്തണമെന്നാണ് നിയമം. എഫ്ല്‍ 3 ലൈസന്‍സ് 5 സ്റ്റാര്‍ ബാറുകള്‍ക്ക് നല്‍കണം എന്ന ചട്ടത്തില്‍ ഇതേ പോലെ ഇരു സര്‍ക്കാരുകളും നയത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചിരുന്നു.
1999 മുതല്‍ ഇങ്ങോട്ട് നിരവധിപ്പേര്‍ അപേക്ഷകള്‍ നല്‍കിയിട്ടും അനുമതി നല്‍കിയില്ല. 1998 ല്‍ രണ്ടെണ്ണത്തിന് നല്‍കിയത് മാത്രമാണ് പരസ്യപ്പെടുത്തി അനുമതി നല്‍കിയത്. എന്നാല്‍, അനുമതി പരസ്യപ്പെടുത്തണമെന്ന് അബ്കാരി ആക്ടിന്റെ ഒരു ചട്ടത്തിലും പരാമര്‍ശിച്ചിട്ടില്ല. രഹസ്യമായി സര്‍ക്കാര്‍ അനുമതി നല്‍കി എന്ന ആരോപണത്തിന്റെ മറുപടിയാണിത്. എക്‌സൈസ് കമ്മീഷണര്‍ക്കു ലഭിക്കുന്ന അനുമതി അപേക്ഷകള്‍ വേണമെങ്കില്‍ സര്‍ക്കാരിലേയ്ക്ക് അയക്കണമെന്നേ അബ്കാരി നിയമം പറയുന്നുള്ളൂ. സര്‍ക്കാര്‍ അത് പരിശോധിച്ചു കൊടുക്കുന്നത് തത്വത്തിലുള്ള അംഗീകാരമാണ്. അതിനും ശേഷം നിരവധി പരിശോധനകള്‍ കഴിഞ്ഞാണ് ഇതിന് അനുമതി നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് തത്വത്തിലുള്ള അംഗീകാരമാണ്.
കേരള ഫോറിന്‍ ലിക്വഡ് റൂള്‍സ് 1975ല്‍ കമ്മീഷണര്‍ക്ക് അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ബ്രൂവറി നിയമത്തില്‍ അത് സര്‍ക്കാരിലേയ്ക്ക് അയക്കാം എന്നും പറയുന്നു. കിന്‍ഫ്രയുടെ സ്ഥലം എക്‌സൈസിന് നല്‍കുന്നതിലും നിയമ തടസ്സം ഇല്ല.
അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മദ്യത്തിന് പകരം ഇവിടെ തന്നെ അവ ഉല്‍പ്പാദിപ്പിച്ച് നല്‍കുന്നതാണ് നല്ലത്. അതിന് നിലവിലെ കമ്പനികളുടെ ഭീഷണികള്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ട കാര്യവുമില്ല.., കേട്ടിട്ടുമില്ല.