ബ്രൂവറി; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

highcourt

കൊച്ചി: ബ്രൂവറി അനുമതിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ചട്ടം ലംഘിച്ചാണ് ബ്രൂവറികള്‍ അനുവദിച്ചതെന്നും ഇത് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു ഹര്‍ജി ഹൈക്കോടതി തള്ളികളഞ്ഞത്.

ഹര്‍ജി പരിഗണിക്കവെ, ചട്ടം ലംഘിച്ചാണ് ലൈസന്‍സ് നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ അത് തിരുത്തിയല്ലോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരാണെന്നും കോടതി വ്യക്തമാക്കി.

Top