തന്റെ കത്ത് മറയാക്കി കൂടുതല്‍ ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കം തടയും: രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: തന്റെ കത്ത് മറയാക്കി കൂടുതല്‍ ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കം തടയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനം കൂട്ടണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ഉദ്യോഗസ്ഥതല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കും ബ്രൂവറി വിഷയത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

മദ്യം വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാറിന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടെന്നും സംസ്ഥാനത്ത് ഉത്പാദനം നടത്തിയാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും വരുമാന നഷ്ടം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top