ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്ന് സര്‍ക്കാര്‍ രേഖ

brewery

തിരുവനന്തപുരം: ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്ന് സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ ന്യായീകരണം അതേ പടി ഉത്തരവില്‍ ചേര്‍ത്തു. പ്രളയ പുനര്‍നിര്‍മ്മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണെന്നും നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിചിത്ര ഉത്തരവില്‍ ന്യായീകരിക്കുന്നു.

ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ബ്രു​വ​റി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബ്രു​വ​റി അ​നു​മ​തി​ക്ക് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ന്‍ പു​തി​യ സ​മി​തി​യെ നി​ശ്ച​യി​ച്ച​താ​യും ഈ ​മാ​സം 31-ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മി​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

Top