തിരുവനന്തപുരം: ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയാണെന്ന് മന്ത്രി എ.കെ ബാലന്‍.
കേരളത്തിന് ആവശ്യമായ 25% മദ്യത്തിന്റെ പോലും ഉദ്പാദനം സംസ്ഥാനത്ത് നടക്കുന്നില്ലെന്നും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ബ്രൂവറികളും ഡിസ്റ്റിലറികളും കൂട്ടണമെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.