തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് എക്‌സൈസ് മന്ത്രി. സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിനായി മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് പ്ലാന്റിനും നേരത്തെ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ സമിതിയെ രൂപീകരിച്ചത്.
നികുതിവകുപ്പ് അഡീഷണല്‍ സെക്രട്ടറി അശാതോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശുപാര്‍ശ എക്‌സൈസ് മന്ത്രിക്ക് കൈമാറിയത്. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അനുമതി നല്‍കുന്നവരെയുള്ളയുള്ള നടപടിക്രമങ്ങള്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.