ഇന്ന് നടത്താനിരുന്ന ബ്രെക്‌സിറ്റ് തിരഞ്ഞെടുപ്പ് മാറ്റി വച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: പാര്‍ലമെന്റില്‍ നടക്കാനിരുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് മാറ്റി വച്ചതായി ലണ്ടന്‍ പ്രധാനമന്ത്രി തെരേസാ മേ. ഇനി ക്രിസ്മസിനു മുമ്പ് വോട്ടെടുപ്പുണ്ടാവില്ലെന്നാണ് സൂചന. വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാനുള്ള തീരുമാനം. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ പലരും തെരെസാ മെക്ക് എതിരായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടു പോരുന്നതു (ബ്രെക്‌സിറ്റ്) സംബന്ധിച്ച് തെരേസാ മേ ഒപ്പുവച്ച കരാര്‍ പാസ്സാക്കിയാല്‍ ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞിരുന്നു. പാര്‍ലമെന്റ് പാസാക്കിയാലേ കരാര്‍ പ്രാബല്യത്തില്‍ വരൂ. എന്നാല്‍ ഇത് എംപിമാരെ വിശ്വസിപ്പിക്കാന്‍ തെരേസാമെയ്ക്ക് കഴിഞ്ഞില്ല. വോട്ടെടുപ്പു മാറ്റിയെന്ന വാര്‍ത്ത വന്നതോടെ പൗണ്ടിന്റെ വില ഇടിഞ്ഞു.

ബ്രിട്ടന് ഇഷ്ടമുള്ള നിലപാട് ബ്രെക്‌സിറ്റ് വിഷയത്തില്‍ സ്വീകരിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതിവിധി തങ്ങളുടെ നിലപാടിനെ സ്വാധീനിക്കില്ലെന്നു ഇയു വക്താവ് ആന്‍ഡ്രീവ പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 29നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം. ബ്രിട്ടനു കിട്ടാവുന്ന ഏറ്റവും നല്ല കരാറാണിത്. പുനരാലോചന സാധ്യമല്ലെന്നും ആന്‍ഡ്രീവ പറഞ്ഞു.

Top