കരട് രേഖ പാര്‍ലമെന്റ് തള്ളി; തെരേസ മേയുടെ ബ്രക്‌സിറ്റ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

യുകെ; ബ്രക്സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനുള്ള കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. രേഖ തള്ളിയതോടെ പുതിയ കരാര്‍ ഉണ്ടാക്കണമെന്നാണ് പാര്‍ലമെന്റിന്റെ ഭൂരിപക്ഷാഭിപ്രായം. 258നെതിരെ 303 വോട്ടുകള്‍ക്കാണ് മേയുടെ ബ്രക്‌സിറ്റ് മോഹങ്ങള്‍ പൊലിഞ്ഞത്.

നിലവിലെ കരാറില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ വേണ്ട എന്ന നിലപാടാണ് പ്രതിപക്ഷം. സ്വന്തം പാര്‍ട്ടിയിലെ എം.പിമാരുടെ പോലും പിന്തുണ നേടാന്‍ മേക്ക് ഇത്തവണയും സാധിച്ചില്ലെന്നാണ് പരാജയം. ബ്രക്‌സിറ്റ് തന്ത്രങ്ങള്‍ പാളിയെന്ന് തെരേസ മേ സമ്മതിക്കണമെന്നും പര്‍ലമെന്റിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്ന കരാറുമായേ ബ്രക്‌സിറ്റുമായി മുന്നോട്ട് പേകാന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈന്‍ പറഞ്ഞു.

പുതുക്കിയ കരാറില്‍ തെരേസ മേക്ക് പാര്‍ലമെന്റില്‍ വിശ്വാസം നേടിയെടുക്കാന്‍ കഴിയണമെന്നു തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ആത്മവിശ്വാസം. ബ്രക്‌സിറ്റ് നടപ്പിലാകാന്‍ 41 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉണ്ടായ പുതിയ വഴിത്തിരിവ് വെളിവാക്കുന്നത് ഇതുവരെ ഉണ്ടാകാത്ത വിധം പാര്‍ലമെന്റില്‍ വിഭാഗീയത ഉണ്ടായിരിക്കുന്നു എന്നതാണ്. പാര്‍ലമെന്റ് പ്രതിസന്ധികളെ മേ എങ്ങനെ അതിജീവിച്ച് ബ്രക്‌സിറ്റ് എന്ന കടമ്പ കടക്കുമെന്നാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.

Top