ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്സിറ്റ് സംബന്ധിച്ച വോട്ടെടുപ്പ് ഇന്ന്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച കരാറില്‍ ഇന്ന് തീരുമാനമാകും.
വോട്ടെടുപ്പില്‍ ലേബര്‍പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തെരേസ മേ മുന്നോട്ട് വെച്ച കരാര്‍ എതിര്‍ത്ത് വോട്ട് ചെയ്‌തേക്കും. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നതിനാല്‍ എതിര്‍വോട്ട് രേഖപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. കരാറിനെ പിന്തുണക്കണമെന്നും ബ്രിട്ടന്‍ യൂണിയന്‍ വിട്ടില്ലെങ്കില്‍ ജനാധിപത്യത്തിന് വെല്ലുവിളിയാകുമെന്നും കഴിഞ്ഞ ദിവസം മേ് സൂചിപ്പിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്ന് മോചിതരായി ബ്രിട്ടന്റേത് മാത്രമായ നിയമത്തിലേക്ക് രാജ്യത്തെ എത്തിക്കുകയെന്നതാണ് തെരേസ മേ ലക്ഷ്യമാക്കുന്നത്.എന്നാല്‍ ഭരണപക്ഷത്തിലെ തന്നെ എംപിമാര്‍ ബ്രെക്സിറ്റ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് രംഗത്തുണ്ട്.
വ്യക്തമായ പരിഹാരങ്ങള്‍ കാണാതെ ബ്രെക്സിറ്റ് നടപ്പാക്കണമോ എന്ന് ഒരിക്കല്‍ കുടി പരിശോധിക്കണമെന്നും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാരിന് എത്ര വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും ബ്രെക്സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യും എന്ന ഉറച്ച നിലപാടിലായിരുന്നു തെരേസ മേ.