ബ്രസല്‍സ്: ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയന്റെ അടിയന്തരയോഗം നാളെ നടക്കാനിരിക്കെ തീയതി നീട്ടണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി. ബ്രെക്സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് ആവശ്യം.
ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായുമായി മേ നടത്തിയ കൂടിക്കാഴ്ചയില്‍ ബ്രെക്‌സിറ്റ് ഒരു വര്‍ഷം വരെ നീട്ടാന്‍ തയ്യാറാണെന്നാണ് മെര്‍ക്കല്‍ സൂചന നല്‍കിയതായാണ് വിവരം.
അതേസമയം ബ്രിട്ടന് പുറത്തു പോകാന്‍ ഒരു വര്‍ഷം വരെ സമയമെടുക്കാമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും വ്യക്തമാക്കിയിട്ടുുണ്ട്.