ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ബ്രയാന്‍ ലാറയ്ക്ക്

മുംബൈ: റെക്കോര്‍ഡുകള്‍ പലതും കടപുഴകിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴും ഇളക്കം തട്ടാത്തൊരു റെക്കോര്‍ഡുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ്. 2004ല്‍ സെന്റ് ജോണ്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്. 582 പന്തിലായിരുന്നു ലാറ 43 ബൗണ്ടറികളും നാലു സിക്‌സുകളും പറത്തി 400 റണ്‍സിലെത്തി പുറത്താകാതെ നിന്നത്.

ഗില്ലായിരിക്കും എന്റെ ഈ രണ്ട് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പോകുന്ന താരം. നിലവിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ ഗില്ലാണെന്നും വരും വര്‍ഷങ്ങളില്‍ ഗില്ലായിരിക്കും ലോക ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നതെന്നും അഭിമുഖത്തില്‍ ലാറ പറഞ്ഞു.ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നിലവില്‍ ഗില്‍. കരിയറില്‍ ഇതുവരെ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളില്‍ 966 റണ്‍സാണ് ഗില്‍ നേടിയത്. ഗില്‍ ലോകകപ്പില്‍ സെഞ്ചുറി നേടിയില്ലായിരിക്കാം. പക്ഷെ അദ്ദേഹം ഇതുവരെ കളിച്ച കളികള്‍ കണ്ടാല്‍ അവന്‍ വരാനിരിക്കുന്ന പല ഐസിസി ടൂര്‍ണമെന്റുകളുടെയും താരമാകുമെന്നുറപ്പാണെന്നും ലാറ പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ പലരും ട്രിപ്പിള്‍ സെഞ്ചുറി നേടിയെങ്കിലും ലാറയുടെ റെക്കോര്‍ഡ് ഇളകാതെ നിന്നു. എന്നാല്‍ തന്റെ 400 റണ്‍സിന്റെ റെക്കോര്‍ഡും 1994ല്‍ കൗണ്ട ക്രിക്കറ്റില്‍ കുറിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 501 റണ്‍സിന്റെ റെക്കോര്‍ഡും തകര്‍ക്കാന്‍ പോകുന്നത് ഒരു ഇന്ത്യന്‍ ബാറ്ററായിരിക്കുമെന്ന് പ്രവചിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം.

 

Top