ടൊറന്റോ:കാനഡയുടെ മുന്‍ പ്രധാനമന്ത്രിയും പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ബ്രയന്‍ മള്‍റോണി (84) അന്തരിച്ചു. അര്‍ബുദ ചികിത്സയിലായിരുന്നു. 1984 ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജസ്റ്റിന്‍ ട്രൂഡോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മള്‍റോണി യുഎസുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ കാനഡയുടെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.
1988 ല്‍ എയര്‍ കാനഡയ്ക്കായി എയര്‍ബസ് വാങ്ങുന്നതിനു ജര്‍മന്‍ ആയുധവ്യാപാരി കാള്‍ഹെയ്ന്‍സ് ഷ്രീബറുമായുണ്ടാക്കിയ കരാറിലെ അഴിമതിയാണു കുരുക്കായത്. ഈ അഴിമതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന 2010ല്‍ മള്‍റോണി പരസ്യമായി മാപ്പു പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്‍, എച്ച്.ഡബ്ല്യു.ബുഷ് എന്നിവരുമായി മള്‍റോണിക്കുണ്ടായിരുന്ന സൗഹൃദം കാനഡയെ വന്‍ സാമ്പത്തിക ശക്തിയാക്കുന്നതിനു സഹായിച്ചു. 1988ല്‍ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഏറ്റവുമുയര്‍ന്ന ജനപ്രീതിയുമായി അധികാരത്തിലെത്തിയ മള്‍റോണിക്ക് ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായി 1993ല്‍ രാജിവച്ചൊഴിയേണ്ടിവന്നു.