കൊച്ചിയില്‍ 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം തടവും പിഴയും

police

കൊച്ചി : 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ടി ആന്റണിക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍പ്പെട്ട ഇരുചക്ര വാഹനം വിട്ടു നല്‍കാനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

Top