മുംബൈ വിമാനത്താവളത്തിലെ കൈക്കൂലി; 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

airport mumbai

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മലയാളി അടക്കമുള്ള യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

മുംബൈ വിമാനത്താവളത്തില്‍ ഗൂഗിൾ പേ ഉപയോഗിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം സിബിഐ പിടികൂടിയത്. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ നാല് ഉദ്യോഗസ്ഥരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലായി 42000 രൂപ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടത്തി. ഭീഷണിക്ക് ഇരയായവരിൽ ഒരു മലയാളിയും ഉണ്ട്. ഐ ഫോണ്‍ കൈവശം വച്ചതിനാണ് ദുബായിൽ നിന്നെത്തിയ മലയാളിയെ ഭീഷണിപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ, 7000 രൂപ ഗൂഗിൾ പേ വഴി കൈവശപ്പെടുത്തിയത്.

Top