പനാജി: ബ്രിക്‌സ് ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ കേന്ദ്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീകരവാദം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
വന്‍തോതില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വന്‍ ഭീഷണിയാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍രാജ്യത്തിനു മാത്രം അവകാശപ്പെട്ടതാണ് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ മോദി വ്യക്തമാക്കി.
എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ അംഗരാജ്യങ്ങളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഭീകരത തടസ്സമാകും. ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പൊരുതാന്‍ എല്ലാം ബ്രിക്‌സ് രാജ്യങ്ങളുടെയും സഹകരണം ഉണ്ടാകണം. ഭീകരതയ്‌ക്കെതിരെ ബ്രിക്‌സ് രാജ്യങ്ങളുടേത് ഒരേ ശബ്ദമായിരിക്കണം– മോദി പറഞ്ഞു.
വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകാനാണ് ഉത്തരവാദിത്തപ്പെട്ട രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ശ്രമമെന്ന് നിര്‍ണായകമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചതിനെ ന്യായീകരിച്ചു പ്രധാനമന്ത്രി മോദി വ്യക്തമാക്കി.