BRICS Summit: Chinese Foreign Minister to arrive in Goa today

പനാജി: ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടി നടക്കുന്ന ഗോവയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വാങ് യി എത്തുന്നത്.

ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കറുമായി വിദേശകാര്യ മന്ത്രി വാങ് യി കൂടിക്കാഴ്ച നടത്തും.

ഹോട്ടലുകള്‍, റോഡുകള്‍, ഗോവ സര്‍ക്കാറിന്റെ ക്രമീകരണങ്ങള്‍ എന്നിവ നേരില്‍കണ്ട് ചൈനീസ് വിദേശകാര്യ മന്ത്രി വിലയിരുത്തും.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് വാങ് യി ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇദ്ദേഹം ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.

ഒക്ടോബറില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിയാന്‍ അടക്കമുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവരാണ് ബ്രിക്‌സിലെ അംഗരാജ്യങ്ങള്‍.

Top