ആലപ്പുഴ: സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേരാന്‍ വിവാഹ വേദിയില്‍ നിന്ന് നേരിട്ടെത്തി വധൂവരന്‍മാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മഹാശൃംഖലയില്‍ കണ്ണിയാവാനാണ് വധൂവരന്‍മാര്‍ വിവാഹ വേദിയില്‍ നിന്ന് നേരിട്ടെത്തിയത്.
യു പ്രതിഭ എംഎല്‍എക്കൊപ്പമാണ് ഇവര്‍ മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തത്. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും പ്രതിഷേധത്തില്‍ അണിചേരാനെത്തി.
കൃത്യം മൂന്നരയ്ക്ക് തന്നെ ട്രയല്‍ പൂര്‍ത്തിയാക്കി. വന്‍ ജനപങ്കാളിത്തമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും അണിചേരാന്‍ എത്തിയിട്ടുള്ളത്. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ അണിചേരാനെത്തി.