മുംബൈ: മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് മേല്‍നോട്ടം വഹിച്ച ഓഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. നാല്‍പ്പത്തിയെട്ടുകാരനായ നീരജ് കുമാര്‍ ദേശായി ആണ് അറസ്റ്റിലായത്.
അപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. പാലം സഞ്ചാരയോഗ്യമാണെന്ന് ഇയാള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രൊഫസര്‍ ഡിഡി ദേശായീസ് അസോസിയേറ്റ്സ് എഞ്ചീനീയറിങ്ങ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായിരിക്കുന്ന നീരജ് കുമാര്‍ ദേശായി.
മേല്‍പ്പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് മുംബൈ എസ്പ്ലാനേഡ് കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.