വയനാട് : സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പരാതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് സി പി എം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ട്.
പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ഡി വൈ എഫ് ഐ നേതാവായ യുവതി നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ബൃന്ദാ.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരെ യുവതി പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്. ദേശീയ വനിതാ കമ്മീഷനും സംഭവം ഏറ്റെടുത്തു. സംഭവം വിവാദമായതോടെ പരാതി കൊടുക്കേണ്ട ഇടത്ത് കൊടുക്കണമെന്നായിരുന്നുവെന്നും സര്‍ക്കാരിന് ഇതുവരെ പരാതി ലഭിച്ചില്ലെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.