മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: വൃന്ദാ കാരാട്ട്

vrinda

കാസര്‍ഗോഡ്: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെയാണെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു.

അമിത് ഷായുടെയും മോദിയുടെയും പ്രസംഗം ഇന്ത്യയുടെ ഭരണഘടനയക്ക് എതിരെയാണ്. നിഷ്പക്ഷ പ്രവര്‍ത്തനം നടത്തുന്നവരാണെങ്കില്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കണമെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് നടന്ന പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസിനെതിരെയും വൃന്ദ കാരാട്ട് ആഞ്ഞടിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തുടരുന്നത് ബിജെപി നയമാണെന്നും അവര്‍ പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും പരസ്പര പൂരകമാണെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Top