ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ന്യൂനപക്ഷരേഖ അംഗീകരിക്കപ്പെട്ടില്ലെന്ന് ബൃന്ദ കാരാട്ട്. രണ്ട് നിലപാടുകളും തിരസ്‌കരിച്ചെന്ന് പറയാനാകില്ല. ഭിന്നതയുണ്ടായിരുന്ന ഭാഗങ്ങള്‍ പരിഷ്‌കരിക്കുകയാണ് ചെയ്തത്. ഇത് കൂട്ടായി, പരസ്പര വിശ്വാസത്തോടെയാണ് നിര്‍വഹിച്ചതെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.