ലണ്ടന്‍: ബ്രിട്ടന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കിയത്. ഇതൊടുകൂടി നാലാമത്തെ കൊവിഡ് വാക്‌സിനാണ് ബ്രിട്ടന്‍ അനുമതി നല്‍കിയത്.
കൊറോണ വൈറസില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഒറ്റ ഡോസ് വാക്‌സീന്‍ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്‌സിനെടുക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയാണ് നടക്കുന്നതെന്നും വാക്‌സിനേഷന്‍ ഇതുവരെ 13,000 പേരുടെ ജീവന്‍ രക്ഷിച്ചെന്നും ബ്രിട്ടന്‍ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.
നേരത്തെ ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ വാക്‌സിനുകള്‍ക്ക് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാകുമെന്നും വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്താമെന്നുമാണ് കണക്കുകൂട്ടല്‍.വൈറസിനെതിരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സീന്‍ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. 20 ദശലക്ഷം വാക്‌സീനാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയത്.