ലണ്ടൻ: ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് വ്യാഴാഴ്ച തന്നെ നടക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ മാഞ്ചസ്റ്റര്‍.
ലണ്ടന്‍ ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നു പറഞ്ഞ ബ്രിട്ടീഷ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുളള ശിക്ഷ വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്ന വിലയിരുത്തലുകൾ ശക്തമാകുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് മേ അറിയിച്ചത്.
ലണ്ടനിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ ആറു പേർ മരിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമേറിയിരുന്നു.
എന്നാൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ്. രണ്ടാഴ്ച മുൻപ് സംഗീതനിശക്കിടെ ആക്രമണമുണ്ടായപ്പോൾ തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
കാൽനടയാത്രക്കാർക്കിടയിലേക്കു വാൻ കയറ്റിയും കത്തി ഉപയോഗിച്ചു കുത്തിയുമായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണങ്ങള്‍. സംഭവത്തിൽ മൂന്നു ഭീകരരെ പൊലീസ് വധിക്കുകയും 12പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.