ബ്രിട്ടന് : 42 വര്‍ഷക്കാലത്തിനിടെയുള്ള ചൂടില്‍ നിന്നും ബ്രിട്ടന് ആശ്വസമാകാന്‍ മഴ ഉടന്‍ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
31 ഡിഗ്രി സെല്‍ഷ്യസിലെത്തുന്ന ചൂട് 25 ഡിഗ്രി സെല്‍ഷ്യസായി താഴുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 24 മുതലാണ് രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയത്. തുടര്‍ച്ചയായി 16 ദിവസക്കാലം 28 സെല്‍ഷ്യസില്‍ കൂടുതലായിരുന്നു താപനില രേഖപ്പെടുത്തിയത്. ജൂണ്‍ 28ന് വെയില്‍സിലെ പോര്‍ത്ത്മാഡോഗിലാണ് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.