ന്യുഡല്‍ഹി:ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് 400 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ നുസ് ലി എന്‍ വാഡിയ. പുതിയ ഉല്‍പ്പന്ന വികസനം, അടുത്ത വര്‍ഷം നടത്തുന്ന വിപൂലികരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതില്‍ 300 കോടി രൂപയാണ് ഡയറി പ്ലാന്റ് നിര്‍മ്മിക്കാന്‍ ചെലവഴിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് ഡയറി പ്ലാന്റ് നിര്‍മാണ് മാറ്റാനും സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ഇതുവരെ ഒരു അനുകൂല മറുപടിയോ പരിഗണനയോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് താമസമുണ്ടാകുന്നത്.
ബ്രിട്ടാനിയ കമ്പനിയുടെ 99 മത് വാര്‍ഷിക പൊതു സമ്മേളനത്തില്‍ വെച്ചായിരുന്നു വാദിയ ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുന്നുവെന്ന് വാദിയ പറഞ്ഞു.