ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ബോര്‍ഡില്‍ പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്ന്

കൊല്‍ക്കൊത്ത : ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ബോര്‍ഡില്‍ പുന:സംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ചെയര്‍മാന്‍ നുസ് ലി വാഡിയ. ബോര്‍ഡില്‍ നിന്നും താനും പടിയിറങ്ങുമെന്നും വാഡിയ സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബോര്‍ഡില്‍ കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡ് പുന: സംഘടന നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. കൊല്‍ക്കൊത്തയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച 99 മത് വാര്‍ഷിക ആഘോഷത്തിലാണ് വാഡിയ ഇക്കാര്യം സൂചിപ്പിച്ചത്. ബോര്‍ഡ് അംഗങ്ങള്‍ എല്ലാവരും മാറും. ബോര്‍ഡിനെ കൂടുതല്‍ ചെറുപ്പമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top