ബ്രിട്ടന്‍: ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പടിയിറക്കം ബ്രക്‌സിറ്റ് അനുസരിച്ച് തന്നെ ഉണ്ടാകുമെന്ന്പ്രധാനമന്ത്രി തെരേസ മേ. ബിബിസി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തെരേസ മേ പ്രതികരിച്ചത്.മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാളും എളുപ്പത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന വാര്‍ത്ത അവര്‍ നിരസിച്ചു.
വെള്ളിയാഴ്ച മേ തന്റെ ബ്രക്‌സിറ്റ് പദ്ധതികള്‍ക്കുള്ള ക്യാബിനറ്റ് കരാറിന് കുടുതല്‍ പിന്തുണ നേടിയിരുന്നു. എന്നാല്‍ ബ്രക്‌സിറ്റ് തുടര്‍ ചര്‍ച്ചകളില്‍ അവതരിപ്പിക്കാനുള്ള വ്യപാര സൗഹൃദ നിര്‍ദ്ദേശങ്ങളില്‍ മന്ത്രിമാരില്‍ നിന്നുവരെയുള്ള എതിര്‍പ്പുകള്‍ തെരേസമേക്ക് തരണം ചെയ്യേണ്ടതായുണ്ട്.