ബ്രിട്ടനില്‍ താപനില റെക്കോര്‍ഡ് കീഴടക്കി; റോഡുകള്‍ ഉരുകിയൊലിക്കുന്നു

ബ്രിട്ടന്‍: ബ്രിട്ടനില്‍ താപനില റെക്കോര്‍ഡ് കീഴടക്കിയതോടെ റോഡുകള്‍ ഉരുകിയൊലിക്കുന്നു. ബെര്‍ക്‌സിലെ ന്യൂബറിയിലാണ് ചൂടില്‍ ഉരുകിയ റോഡില്‍ ലോറി താഴ്ന്നത്. ടാറില്‍ ലോറിയുടെ വീലുകള്‍ ഉറച്ച് തടസ്സം ഗതാഗത തടസ്സം സൃഷ്ടിക്കുന്ന നിലയിലാണ് ലോറി റോഡില്‍ താഴ്ന്നു പോയത്.2018ല്‍ ചൂട് റെക്കോര്‍ഡ് കടക്കുമെന്നാണ് കരുതുന്നത്. ലണ്ടനിലും, സൗത്ത് ഈസ്റ്റിലുമാണ് ചൂടന്‍ താപനില പ്രധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ചൂട് വര്‍ദ്ധിച്ചാല്‍ ലോകകപ്പ് പ്രേമികള്‍ക്കും പ്രശ്‌നമാണ്.

brotain-2

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് സ്വീഡന്‍ മത്സരം ആസ്വദിക്കാനും, വിംബിള്‍ഡണ്‍ ടിക്കറ്റുകള്‍ക്കായും ആളുകള്‍ നാളെ പുറത്തിറങ്ങുമ്പോഴും ചൂടിന് ശമനമുണ്ടാകില്ല. ചൂടേറിയ കാലാവസ്ഥയ്ക്ക് താല്‍ക്കാലികമായി ശമനം പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെയും പ്രവചനം. ഫുട്‌ബോള്‍ ആസ്വദിക്കാന്‍ ഇറങ്ങുന്ന ജനം ബിയര്‍ കുടിച്ച് തകര്‍ക്കുമെന്നാണ് കരുതുന്നത്.

Top