ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന്‍ ബ്രിട്ടണിലും

ലണ്ടന്‍: ബ്രിട്ടണില്‍ അംഗീകാരം ലഭിക്കുന്ന നാലാമത്തെ വാക്‌സിനായി ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊറോണ വാക്‌സിന്‍. ഫൈസര്‍, അസ്ട്രസെനക്ക, മൊഡേണ വാക്‌സിനുകള്‍ക്ക് പുറമെയാണ് ഇപ്പോൾ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് കൊറോണ വാക്‌സിന് ബ്രിട്ടൺ അംഗീകാരം നൽികിയത് . രാജ്യത്തെ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്ന മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ വാക്‌സിന് അനുമതി നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടപടിയെ സ്വാഗതം ചെയ്തു. കൊറോണവൈറസില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഒറ്റ ഡോസ് വാക്സീന്‍ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

2 കോടി വാക്‌സിനാണ് ബ്രിട്ടണ്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. വൈറസിനെതിരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സീന്‍ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. അതേസമയം ഇതിന് ചില പാര്‍ശ്വഫലങ്ങളുണ്ടെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. രക്തത്തില്‍ പ്‌ളേറ്റ്ലറ്റ് കുറയാനും രക്തം കട്ടപിടിക്കുന്നതിനും വാക്സിന്‍ കാരണമാകുമെന്നാണ് മുന്നറിയിപ്പുളളത്.

Top