സഹരാജ്യങ്ങളുടെ അനുമതിയില്ലാതെ ബ്രിട്ടന് ബ്രെക്‌സിറ്റ് നടപടികള്‍ തുടരാമെന്ന് കോടതി

ലക്‌സംബര്‍ഗ്: സഹരാജ്യങ്ങളുടെ അനുമതിയില്ലാതെ ബ്രിട്ടന് ഏകപക്ഷീയമായി ബ്രെക്‌സിറ്റ് കരാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്നും യൂറോപ്യന്‍ യൂണിയനില്‍ തുടരാമെന്നും കോടതി ഉത്തരവ്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തോടടുക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായക വിധി. സ്‌കോട്‌ലന്‍ഡ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ പുതിയ ഉത്തരവ്.

സ്‌കോട്ടിഷ് പാര്‍ട്ടി നേതാക്കളായ കാതറിന്‍ സ്തിഹ്‌ലര്‍, ജോവന്ന ചെറി, ഡേവിഡ് മാര്‍ട്ടിന്‍, അലിന്‍ സ്മിത്ത്, റോസ് ഗ്രീര്‍, ആന്‍ഡി വിഗ്മാന്‍ എന്നിവരാണ് യൂറോപ്യന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തീരുമാനമെടുത്താല്‍ ബ്രിട്ടന് പഴയപോലെ യൂറോപ്യന്‍ യൂണിയന്‍ അംഗമായി തുടരാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2016 ജൂണ്‍ 23നാണ് ബ്രെക്‌സിറ്റ് ഹിതപരിശോധന നടന്നത്. 52 ശതമാനം ആളുകള്‍ അനുകൂലമായി വോട്ട് ചെയ്തു; 48 ശതമാനം എതിര്‍ത്തും. അനുകൂലിച്ചവര്‍ തന്നെ പിന്നീട് വീണ്ടും ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. 2019 മാര്‍ച്ച് 29ഓടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇ.യു വിടുമെന്നാണ് ധാരണ. അതിനിടെ, ബ്രെക്‌സിറ്റില്‍നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തെരേസ മേയ് വ്യക്തമാക്കി. രണ്ടാം ബ്രെക്‌സിറ്റ് ഹിതപരിശോധനക്കായി വാധിക്കുന്നവര്‍ കോടതിവിധിയോടൊപ്പം എന്നാണ് കരുതുന്നത്.

Top