ടെഹ്‌റാന്‍: ബ്രിട്ടന് നേരെ ഭീഷണിയുമായി ഇറാന്‍. തങ്ങളുടെ എണ്ണ കപ്പല്‍ വിട്ടു തന്നില്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണ കപ്പല്‍ പിടിച്ചെടുക്കമെന്ന് ടെഹ്‌റാനിലെ ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ അറിയിച്ചു.
ഇറാന്‍ കപ്പല്‍ പിടിച്ചെടുത്ത നടപടി കടല്‍ക്കൊള്ളയാണ്. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഇറാന്‍
നിസംശയം മറുപടി നല്‍കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേശകസമിതി അംഗം മൊഹസന്‍ റെസായി പറഞ്ഞു. ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ വിട്ടയച്ചില്ലെങ്കില്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുക്കേണ്ടത് അധികാരികളുടെ കടമയാണെന്ന് മൊഹസന്‍ റെസായി ട്വീറ്റ് ചെയ്തു.
സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഇറാന്റെ ഭീമന്‍ കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ആണ് ബ്രിട്ടന്‍ വ്യാഴാഴ്ച ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ വെച്ച് പിടിച്ചെടുക്കുകയായിരുന്നു.