ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ബോറിസ് ജോണ്‍സണ്‍ നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനമാകുമിത്. ഉഭയ കക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബ്രിട്ടന് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് സന്ദര്‍ശനമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
അതെ സമയം നേരത്തെ ജനുവരിയില്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ യാത്ര മാറ്റി വച്ചു .ജൂണില്‍ G7 രാജ്യങ്ങളുടെ യോഗം ബ്രിട്ടണില്‍ നടക്കും .
ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദര്‍ശകനായി പങ്കെടുക്കും. ഈ യോഗത്തിന് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനം നടത്താനാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം.ഇന്തോ-പസഫിക് മേഖലയില്‍ നടപ്പിലാക്കുന്ന നിര്‍ണായക നയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.