ന്യൂഡല്‍ഹി : കേരളത്തില്‍ സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്റെ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുത്. കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
ഇന്നലെ അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
പൊലീസ് ജാഗ്രതയും നിരോധനാജ്ഞയും പ്രഖ്യാപനത്തിലുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ഇന്നും ബിജെപി സിപിഎം അക്രമങ്ങള്‍ തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.