ബ്രിട്ടീഷ് പോപ് ഗായകൻ ഫ്രഡി മെര്‍ക്കുറിയുടെ ജീവിതം തിരശീലയിലേയ്ക്ക് എത്തുന്നു

ബ്രിട്ടീഷ് പോപ് ഗായകനും ഗാനരചയിതാവുമായിരുന്ന ഫ്രഡി മെര്‍ക്കുറിയുടെ ജീവിതം സിനിമയാകുന്നു.

ബൊഹീമിയന്‍ റാപ്സോഡി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിയ്ക്കുന്നത് ജസ്റ്റിന്‍ ഹെയ്തേയാണ്.

ബ്രയാന്‍ സിങ്ങറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാമി മാലികാണ് ചിത്രത്തില്‍ ഫ്രഡി മെര്‍ക്കുറിയുടെ വേഷത്തിലെത്തുന്നത്.

ജോ മസെല്ലോ, ബെന്‍ ഹാര്‍ഡി, ഗിലിയം ലീ, അലന്‍ ലീച്ച്, ലൂസി ബോയന്റണ്‍ എന്നിവരും ചിത്രത്തിലുണ്ട്.

Top