ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സന്‍ പുറത്തേക്ക്

രണത്തില്‍ അതൃപ്തി അറിയിച്ച് മന്ത്രിസഭാംഗങ്ങളുടെ കൂട്ടരാജി തുടർന്നതോടെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജിവെക്കാൻ തയ്യാറാവുന്നു.

ഇന്ന് വൈകിട്ടോടെ അദ്ദേഹം രാജിപ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മന്ത്രിമാര്‍, സോളിസിറ്റര്‍ ജനറല്‍, ഉന്നത നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 34 പേരാണ് രാജിവെച്ചത്.

കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് ക്രിസ് പിഞ്ചറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ബോറിസ് ജോണ്‍സന്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് മന്ത്രിമാര്‍ രാജി വെച്ചത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളിലും മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോവിഡില്‍ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ വിരുന്നുകളില്‍ പങ്കെടുത്തതോടെയാണ് ബോറിസ് ജോണ്‍സനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കൈവിട്ടത്.

കണ്‍സര്‍വേറ്റീവ് അംഗങ്ങളുടെ അവിശ്വാസപ്രമേയത്തെ കഴിഞ്ഞമാസം അതിജീവിച്ചെങ്കിലും ധാര്‍മികതയുടെ പേരില്‍ ജോണ്‍സന്‍ രാജിവയ്ക്കണമെന്ന ആവശ്യം സ്വന്തം പാര്‍ട്ടിയില്‍നിന്നും ഉയര്‍ന്നു. അതിനിടെയാണ് നേരത്തേതന്നെ ലൈംഗികാരോപണം നേരിട്ടിരുന്ന പിഞ്ചറിനെ പ്രധാനസ്ഥാനത്തേക്ക് നിയമിച്ച്‌ വീണ്ടും വെട്ടിലായത്.

ജോണ്‍സന്‍ രാജിവച്ചാല്‍ അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ റിഷി സുനാക് ഉള്‍പ്പെടെയുള്ളവരുടെ പേരും ഉയരുന്നുണ്ട്.

Top