ലണ്ടന്‍ :യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ വിട്ടു പോകുന്ന ബ്രെക്‌സിറ്റ് നടപടി ഹാലോവീന്‍ വരെ നീട്ടി. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധ തിരുനാള്‍ ആഘോഷിക്കുന്നതിനു മുന്‍പുള്ള ദിവസമാണ് ഹാലോവീന്‍.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമായി ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സാവകാശം അനുവദിച്ചത്. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ആറുമാസം കാലാവധി നീട്ടിനല്‍കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനിച്ചത്. ഒക്ടോബര്‍ 31 വരെയാണ് സമയം നീട്ടിയിരുന്നത്.