ബ്രിട്ടന്റെ ഒളിമ്പിക് താരം മോ ഫറ ട്രാക്കിനോട് വിട പറയുന്നു

ബ്രിട്ടന്റെ മോ ഫറ ട്രാക്കിനോട് വിട പറയുന്നു. അടുത്ത മാസത്തെ ബര്‍മിങ്ഹാം ഗ്രാന്‍പ്രിയോടെ വിരമിക്കുമെന്ന് മോ ഫറ പറഞ്ഞു. ആഗസ്റ്റ് ഇരുപതിനാണ് ബര്‍മിങ്ഹാം ഗ്രാന്‍പ്രി.

ദീര്‍ഘദൂര ഓട്ടത്തിലെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് ബ്രിട്ടന്റെ മോ ഫറ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 5,000, 10,000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ ഫറ റിയോ ഒളിമ്പിക്‌സിലും നേട്ടം ആവര്‍ത്തിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മോ ഫറ.

റിയോയില്‍ 10,000 മീറ്ററില്‍ ട്രാക്കില്‍ അടിതെറ്റി വീണ ശേഷം എഴുന്നേറ്റോടിയാണ് ഫറ സ്വര്‍ണം നേടിയത്. അമേരിക്കന്‍ താരം ഗാലെന്‍ റപ്പുമായി കൂട്ടിയിടിച്ചാണ് ട്രാക്കില്‍ വീണത്.

അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പിലും ഫറ ജേതാവായിട്ടുണ്ട്. ബ്രിട്ടനില്‍ കുടിയേറിയ സൊമാലിയക്കാരന്‍ മോ ഫറ പരിശീലനം നടത്തുന്നത് അമേരിക്കയിലാണ്.

ബെര്‍മിങ് ഹാം ഗ്രാന്‍പ്രീക്ക് മുന്നോടിയായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യഷിപ്പിലും 34 കാരനായ ഫറ മത്സരിക്കും.

Top