ബൈക്കിന് സൈഡ് നല്‍കിയില്ല; കോഴിക്കോട് സഹോദരങ്ങള്‍ക്ക് യുവാവിന്റെ ക്രൂര മര്‍ദ്ദനം

BEAT

കോഴിക്കോട്: ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ നടുറോഡില്‍ സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദനം. റഫീഖ് എന്നയാളാണ് മര്‍ദിച്ചത് എന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.

സഹോദരങ്ങളെ മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് റഫീക്ക് ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെ റഫീഖ് ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Top