യുവാവിനെ ബ്ലൂവെയില്‍ ഇരയാകാതെ രക്ഷപ്പെടുത്തിയത് സഹോദരന്‍

തമിഴ്‌നാട്‌: ഇരുപത്തൊന്നുകാരനായ തമിഴ്‌നാട് കാരക്കാല സ്വദേശി അലക്‌സാണ്ടര്‍ ബ്ലൂവെയില്‍ ഗെയിമില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിനോക്കിയിരുന്ന അലക്‌സാണ്ടറിനു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്ന് ഗെയിമിന്റെ ലിങ്ക് ലഭിക്കുകയും തുടര്‍ന്ന് ഗെയിമിന് അടിമയാവുകയുമായിരുന്നു.

ഇതോടെ ജോലിയില്‍നിന്നു നീണ്ട അവധിയെടുത്തു വീട്ടിലിരുന്നു കളി തുടര്‍ന്നു.

അലക്‌സാണ്ടറുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ സഹോദരന്‍ അജിത്തിന്റെ ഇടപെടലാണ് അലക്‌സാണ്ടറിനെ ഈ മരണക്കളിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

അര്‍ധരാത്രി സെമിത്തേരിയിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതു ശ്രദ്ധയില്‍പെട്ട അജിത് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ബ്ലൂവെയിലിന് അടിമയാണെന്ന് അലക്‌സാണ്ടര്‍ പറഞ്ഞത്.

തുടര്‍ന്ന് ഇയാളുടെ മൊബൈലും ലാപ്‌ടോപ്പും പരിശോധിച്ചെങ്കിലും ഗെയിം ഡിലീറ്റ് ചെയ്തിരുന്നു. മൂന്നു ദിവസത്തെ തുടര്‍ച്ചയായ കൗണ്‍സലിങ്ങിനുശേഷം അലക്‌സാണ്ടര്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു.

Top