ഇനി ബ്രൗസ് ചെയ്യാം ബുദ്ധിമുട്ടില്ലാതെ ; റീഡയറക്റ്റ് പരസ്യങ്ങള്‍ ഗൂഗിള്‍ ക്രോം ഒഴിവാക്കുന്നു

chrome

ബ്രൗസ് ചെയ്യുമ്പോള്‍ വെബ്‌സൈറ്റില്‍ നിന്നും വഴി തിരിയ്ക്കുന്ന റീഡയറക്റ്റ് പരസ്യങ്ങള്‍ 2018 മുതല്‍ ഗൂഗിള്‍ ക്രോമിലുണ്ടാകില്ല.

പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.

നിലവില്‍ പോപ്പ് അപ്പ് പരസ്യങ്ങളും ഓട്ടോ പ്ലേയും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ ക്രോമിലുണ്ട്.

ഇതിന് പിന്നാലെയാണ് റീഡയറക്റ്റ് പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ക്രോം അവതരിപ്പിക്കാനൊരുങ്ങുന്നത്.

അസ്വാഭാവികവുമായ പരസ്യങ്ങള്‍ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുന്നതിനെ തുടര്‍ന്നാണ് ഗൂഗിള്‍ പോപ്പ് അപ്പ് പരസ്യങ്ങള്‍ തടയാനുള്ള സൗകര്യം ഒരുക്കിയത്.

റീഡയറക്റ്റ് പരസ്യങ്ങളും ഇതേ രീതിയിലുള്ള പ്രശ്‌നങ്ങളാണ് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കുന്നത്.

സെര്‍ച്ച് ചെയ്യുന്ന വെബ് പേജിന്റെ ഉടമകളുടെ അനുവാദം പോലുമില്ലാതെയാണ് പല പരസ്യങ്ങളും ഉപയോക്താക്കളെ വഴിതെറ്റിച്ച് കൊണ്ടുപോവുന്നത്.

ഇത് വായനക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളും ഗൂഗിളിന് ലഭിച്ചിട്ടുണ്ട്.

റീഡയറക്റ്റ് പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതോടെ വായിച്ചുകൊണ്ടിരിക്കുന്ന വെബ് പേജ് അപ്രതീക്ഷിതമായി മറ്റൊരു പേജിലേക്ക് പോവുകയില്ല.

Top