തിരുവനന്തപുരം: വിവാദമായി മാറിയ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്നും കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും അനുമതിയുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി.
അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേ സമയം പുതിയ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോയി എന്നല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.