ന്യൂഡല്‍ഹി: ബിഎസ് 3 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചത് രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍.
ബിഎസ്3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധി ഇരുചക്ര വാണിജ്യ വാഹന നിര്‍മാതാക്കള്‍ക്കു മാത്രം 3,100 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
വാഹനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കിയതും വില കുറച്ച് വിറ്റതുമാണ് നിര്‍മാതാക്കള്‍ക്ക് ഇത്ര വലിയ നഷ്ടമുണ്ടാക്കാന്‍ കാരണം. ഒപ്പം വിറ്റുപോകാത്ത വാഹനങ്ങളുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ നഷ്ടം പതിന്‍മടങ്ങ് വര്‍ധിക്കും.
നാലുചക്ര വാഹന മേഖലയില്‍ ഭൂരിഭാഗം കമ്പനികളും നേരത്തെ തന്നെ ബി.എസ്.4 ലേക്ക് മാറിയിരുന്നു. അതിനാല്‍ നഷ്ടം താരതമ്യേന കുറവാണ്.